യമന്‍ തലസ്ഥാനമായ സന്‍ആയില്‍ വ്യോമാക്രമണം; 30 മരണം

Posted on: August 23, 2017 3:09 pm | Last updated: August 23, 2017 at 3:09 pm

സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 30 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തി വിമതരുടെ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂത്തി വിമതരുടെ നിയന്ത്രണത്തിലാണ് സന്‍ആ.

വടക്കന്‍ സന്‍ആയിലെ അര്‍ഹബില്‍ ഒരു ഹോട്ടലിന് നേരെയാണ് ആക്രമണം ഉണ്ടായത്. മരണസംഖ്യ കൂടാന്‍ ഇടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2014 ഫെബ്രുവരിയിലെ ആഭ്യന്തര കലാപത്തിന് ശേഷം ഇതുവരെ ഇവിടെ പതിനായിരത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 30 ലക്ഷത്തോളം പേര്‍ ഭവനരഹിതരായി.