മലേഗാവ് സ്‌ഫോടനക്കേസ്: ശ്രീകാന്ത് പുരോഹിത് ജയില്‍ മോചിതനായി

Posted on: August 23, 2017 1:53 pm | Last updated: August 23, 2017 at 1:53 pm

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളായ ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് ജയില്‍ മോചിതനായി. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം മുംബൈ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മുംബൈയിലെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശ്രീകാന്ത് പുരോഹിത് 24മണിക്കൂറിനകം പൂനെയിലെ സൈനിക കേന്ദ്രത്തിലെത്തി റിപ്പോര്‍ട്ട് ചെയ്യും.

അതേസമയം, അദ്ദേഹത്തിന് സൈന്യത്തില്‍ പ്രത്യേക ചുമതല നല്‍കില്ല. പുരോഹിതിന്റെ പ്രവര്‍ത്തനം സൈന്യം നിരീക്ഷിക്കുകയും ചെയ്യും. തിങ്കളാഴ്ചയാണ് പുരോഹിതിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നുമുള്ള കര്‍ശന നിര്‍ദേശങ്ങളോടെയാണ് ജസ്റ്റിസ് ആര്‍കെ അഗര്‍വാള്‍ അധ്യക്ഷനായ ബഞ്ച് ജാമ്യം അനുവദിച്ചത്.