പിണറായിയുടെ പോലീസ് നടപ്പാക്കുന്നത് സംഘപരിവാര്‍ അജന്‍ഡ: വിഡി സതീശന്‍

Posted on: August 23, 2017 1:11 pm | Last updated: August 23, 2017 at 1:11 pm

തിരുവനന്തപുരം: പിണറായി വിജയന്റെ പോലീസ് നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്ന് വിഡി സതീശന്‍ എംഎല്‍എ. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്ത മതസംഘടനാപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ഏകപക്ഷീയ നടപടിയാണ്.

ലഘുലേഖ വിതരണം നടത്തിയവരെ മര്‍ദിച്ച സംഘപരിവാറുകാരെ പോലീസ് വിട്ടയച്ചു. സംഘപരിവാറുകാരെ കസേരയിട്ടാണ് പോലീസ് സ്വീകരിച്ചത്. വിതരണം ചെയ്ത ലഘുലേഖയില്‍ ദേശവിരുദ്ധമായോ മതവിരുദ്ധമായോ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.