ശൈലജക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Posted on: August 23, 2017 12:34 pm | Last updated: August 23, 2017 at 1:28 pm

കൊച്ചി: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സാമൂഹികനീതി മന്ത്രി കെകെ ശൈലജക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അംഗങ്ങളെ നിയമിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിയാനാകില്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ശൈലജയുടെ ആവശ്യവും നിരസിച്ചു.

സിംഗിള്‍ ബഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണെന്നും കോടതി പറഞ്ഞു. ക്രിമിനല്‍ കേസ് പ്രതികള്‍ പട്ടികയില്‍ എങ്ങനെ വന്നുവെന്നും കോടതി ചോദിച്ചു.