Connect with us

National

കാണ്‍പൂരില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി; 74 പേര്‍ക്ക് പരുക്ക്

Published

|

Last Updated

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി 74 പേര്‍ക്ക് പരുക്കേറ്റു. കാണ്‍പൂരിനും ഇറ്റാവക്കും ഇടയില്‍ ഔറിയയില്‍ ഇന്ന് പുലര്‍ച്ചെ 2.40ഓടെയാണ് സംഭവം. കൈഫിയത്ത് എക്‌സ്പ്രസിന്റെ എട്ട് കോച്ചുകളാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഉന്നത റെയില്‍വേ- പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഏഴ് ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടു. കഴിഞ്ഞ ശനിയാഴ്ച ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ ഉദ്കല്‍ എക്പ്രസ് പാളം തെറ്റി 22 പേര്‍ മരിച്ചിരുന്നു.

Latest