റാസ് അല്‍ ഖൈമയില്‍ പുതിയ പരിസ്ഥിതി പദ്ധതികള്‍

Posted on: August 22, 2017 9:45 pm | Last updated: August 22, 2017 at 9:45 pm

റാസ് അല്‍ ഖൈമ: പരിസ്ഥിതി സംരക്ഷണത്തിനായി റാസ് അല്‍ ഖൈമയില്‍ പുതിയ പദ്ധതികള്‍. റാസ് അല്‍ ഖൈമ ഗോള്‍ഫ് ക്ലബ്ബ്, അല്‍ മെയ്ദാന്‍, റാസ് അല്‍ ഖൈമ ആര്‍ട് സൊസൈറ്റി, റാക് മാള്‍, സദ എന്നിവിടങ്ങളിലാണ് പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക ഘട്ടം. അതിനായി പ്രത്യേക സേനാംഗങ്ങളെ നിയമിക്കുമെന്ന് റാക് പോലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാനിം അഹ്മദ് ഗനീം പറഞ്ഞു.

പ്രത്യേകിച്ച് വേനല്‍കാലത്ത് സൂര്യതാപത്തില്‍ നിന്ന് രക്ഷനേടാന്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കുക, ബീച്ചിലെയും മറ്റും അപകടസാധ്യതകള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുകവഴി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് ലക്ഷ്യം.’നമ്മുടെ സുരക്ഷിത ബീച്ചുകള്‍’ എന്ന പേരിലുള്ള പദ്ധതിയില്‍ പല പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും ഡിപ്പാര്‍ടുമെന്റ് നടപ്പാക്കുമെന്ന് റാസ് അല്‍ഖൈമ പോലീസ് ജനറല്‍ കമാന്‍ഡിലെ കമ്മ്യൂണിറ്റി പോലീസ് വകുപ്പ് മേധാവി കേണല്‍ അഹ്മദ് മുഹമ്മദ് ബിന്‍ ജുമ പറഞ്ഞു.