ബലിപെരുന്നാൾ സെപ്തംബർ 1 വെള്ളിയാഴ്ച

Posted on: August 22, 2017 7:59 pm | Last updated: August 23, 2017 at 9:51 am
SHARE

കോഴിക്കോട്: ദുല്‍ഖഅദ് 29 ആഗസ്റ്റ് 22 ചൊവ്വാഴ്ച മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ ബുധന്‍ ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ സെപ്തംബര്‍ ഒന്ന് വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് കണ്ണൂര്‍, പാലക്കാട്, ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കെ പി ഹംസ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍ ഖാസിമാരുടെ പ്രതിനിധികളായ എ പി മുഹമ്മദ് മുസ്ലിയാര്‍, പി വി മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.