മുത്വലാഖ് വിധി നിരാശാജനകം; കാന്തപുരം

Posted on: August 22, 2017 7:29 pm | Last updated: August 23, 2017 at 9:51 am
SHARE

കോഴിക്കോട്: മുത്വലാഖ് സംബന്ധമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിരാശാജനകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

ത്വലാഖ് സംബന്ധമായി വളരെശക്തമായ നിയമങ്ങളാണ് ഇസ്‌ലാമിന്റേത്. ഒരുത്വലാഖാണെങ്കില്‍ പോലും സ്ത്രീകളെ ബുദ്ധിമുട്ടാക്കരുതെന്നാണ് മതനിര്‍ദ്ദേശം. എന്നാല്‍ അനിവാര്യമായ സാഹചര്യത്തില്‍ നിബന്ധനകളോടെയുള്ള ത്വലാഖ് മതം അനുവദിക്കുന്നുമുണ്ട്. അത് മത സ്വാതന്ത്ര്യത്തിന്റെകൂടി ഭാഗമാണ്. അതുകൊണ്ട് വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തയാറാകണം.

സുപ്രീംകോടതി നിര്‍ദേശ പ്രകാരം മുത്വലാഖ് സംബന്ധമായി നിയമനിര്‍മാണം നടത്തുമ്പോള്‍ സര്‍ക്കാര്‍ മതപണ്ഡിതരുമായി കൂടിയാലോചന നടത്തണമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here