Connect with us

Kerala

ഓണം ബക്രീദ്‌ ആഘോഷങ്ങള്‍ക്ക് മുമ്പ് എല്ലാ പെന്‍ഷനുകളും ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും: മുഖ്യമന്ത്രി

Published

|

Last Updated

ഓണം ബക്രീദി ആഘോഷങ്ങള്‍ക്ക് മുമ്പ് എല്ലാ പെന്‍ഷനുകളും ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും: മുഖ്യമന്ത്രി
ഓണം ബക്രീദി ആഘോഷങ്ങള്‍ക്ക് മുമ്പ് എല്ലാ പെന്‍ഷനുകളും ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ ക്ഷേമ പെന്‍ഷനനുകളുടെ അറുപത്തിരണ്ട് ശതമാനം വിതരണം ചെയ്തുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപംഈ വര്‍ഷം ഓണംബക്രീദ് ആഘോഷങ്ങള്‍ക്ക് മുമ്പ് എല്ലാ പെന്‍ഷനുകളും ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും. ഇന്നലെ വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം വിതരണം ചെയ്യേണ്ട സാമൂഹികക്ഷേമ പെന്‍ഷനുകളുടെ അറുപത്തിരണ്ട് ശതമാനവും വിതരണം ചെയ്തുകഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത, ബോണസ്, മുന്‍കൂര്‍ശമ്പളം എന്നിവ തടസ്സം കൂടാതെ വിതരണം ചെയ്യുവാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.ഇത്തവണ പെന്‍ഷന്‍ ഇനത്തില്‍ ആകെ 3100 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് 50.13 ലക്ഷം പെന്‍ഷന്‍ ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ അമ്പത്തിരണ്ട് ശതമാനം പെന്‍ഷനുകളും ബാങ്ക് അക്കൗണ്ടിലേക്കും ബാക്കിയുള്ളവ സഹകരണബാങ്കുകള്‍ വഴി പെന്‍ഷന്‍കാരുടെ വീടുകളിലുമെത്തിക്കും. പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുന്ന പ്രവൃത്തി ഏകദേശം പൂര്‍ണമായി കഴിഞ്ഞു.സഹകരണബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് 29ന് മുമ്പ് ഇത് പൂര്‍ത്തിയാക്കുവാനുള്ള നടപടികള്‍ ധനകാര്യവകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞു.