ഹാജിമാരെ വരവേല്‍ക്കാന്‍ ഇരുഹറമുകളും ഒരുങ്ങി; സുരക്ഷയ്ക്കായി 17,000 ഉദ്യോഗസ്ഥര്‍

Posted on: August 22, 2017 5:53 pm | Last updated: August 28, 2017 at 8:02 pm
SHARE

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സുരക്ഷയുമായി ബന്ധപ്പെട്ട് സഊദി സിവില്‍ ഡിഫന്‍സ് പ്രത്യേക പരിശീലനം നേടിയ പതിനേഴായിരം പേരെ പുണ്യസ്ഥലങ്ങളില്‍ വിന്യസിക്കുമെന്ന് സിവില്‍ ഡിഫന്‍സ് മേജര്‍ ജനറല്‍ ഹമദ് അല്‍ മുബദ്ദല്‍ അറിയിച്ചു.

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൂവായിരം വാഹനങ്ങളാലാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ പ്രദേശങ്ങളുടെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ സുരക്ഷാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്.

32 വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി വകുപ്പുകളുമായി സഹകരിച്ചാണ് സിവില്‍ ഡിഫന്‍സ് ഹജ്ജ് സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്.

തീര്‍ത്ഥാടകര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായ സുരക്ഷാ പരിശോധനയും ഇതിന്റെ ഭാഗമായി നടക്കും.