ആര്‍ എസ് സി ഹജ്ജ് വളണ്ടിയര്‍ പരിശീലനം നടത്തി

Posted on: August 22, 2017 5:37 pm | Last updated: August 22, 2017 at 5:37 pm

ജിദ്ദ :ആര്‍ എസ് സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് വളണ്ടിയര്‍ സേവനങ്ങള്‍ക്കായി പോവുന്ന വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം ജിദ്ദയില്‍ ഷറഫിയ്യ മര്‍ക്കസില്‍ നടന്നു. ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാന്‍ സ്വയം സേവക സംഘമായി പോവുന്നവരുടെ ആത്മസമര്‍പ്പണത്തിന്റെ ആവിശ്യകതയെ ഓര്‍മ്മപ്പെടുത്തുന്ന പരിശീലന പഠന ക്ലാസ്സിന് മുഹ്‌സിന്‍ സഖാഫിയും മിനയിലെ റോഡുകളുടെയും ലാന്‍ഡ്മര്‍ക്കിനെക്കുറിച്ചുള്ള രേഖാചിത്ര പഠനക്ലാസ്സിന് റാഷിദ് മാട്ടൂലും നേതൃത്വം നല്‍കി. നൗഫല്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗഫൂര്‍ പൊന്നാട്, യാക്കൂബ് ഊരകം, മന്‍സൂര്‍ ചുണ്ടമ്പറ്റ തുടങ്ങിയവര്‍ സംബന്ധിച്ചു. നാസിം പാലക്കല്‍ സ്വാഗതവും അബ്ദു റഹ്മാന്‍ സഖാഫി നന്ദിയും പറഞ്ഞു

ഇനിയും അപേക്ഷകള്‍ നല്‍കാന്‍ ബാക്കിയുള്ള എച്ച്.വി.സി വളണ്ടിയര്‍മാര്‍ക്ക് അപേക്ഷ നല്‍കാനുള്ള അവസരം ശറഫിയ സിദ്ര ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന എച്ച്.വി.സി ഓഫിസില്‍ ഒരുക്കിയിട്ടുണ്ടെന്നു അതൃകതര്‍ അറിയിച്ചു. വൈകീട്ട് അഞ്ച്മണിമുതല്‍ രാത്രി പതിനൊന്ന് മണിവരെയാണ് ഓഫീസ് പ്രവര്‍ത്തന സമയം.