ജനാതിപത്യ ജാഗ്രത കൊണ്ട് ബഹുസ്വരതയെ ബലപ്പെടുത്തുക: ഐ .സി .എഫ് ദേശരക്ഷാ സംഗമം

Posted on: August 22, 2017 5:22 pm | Last updated: August 22, 2017 at 5:22 pm
SHARE

റിയാദ് :സ്വാതന്ത്രത്തിന്റെ സൗരഭ്യം മത നിരപേക്ഷതയുടെ നിലനില്‍പ്പിലാണെന്നു മനസ്സിലാക്കി, രാജ്യം വിപരീത ചരിത്രത്തിലൂടെ നീങ്ങുന്ന ഇന്നിന്റെ സാഹചര്യങ്ങളെ രാജ്യ നന്മക്കു ഉതകുന്ന രൂപത്തില്‍ മാറ്റിയെടുക്കാന്‍ മതേതര ശക്തികളുടെ ഐക്യവും ജാഗ്രതയോടെയുള്ള ഇടപെടലുകളും അത്യാവശ്യമാണെന്നു ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(ഐ.സി,എഫ്.) റിയാദിലെ 12 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച ദേശരക്ഷാ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഇന്ന് ഇന്ത്യ ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍, ജനാധിപത്യത്തിലൂടെ അധികാരത്തില്‍വന്ന ഒരു സ്വേച്ഛാധി പത്യശക്തിയായി അത് മാറാന്‍ എല്ലാ സാധ്യതകളുമുണ്ട്. ജനാധിപത്യത്തിലൂടെയാണ് ഹിറ്റ്‌ലര്‍ അടക്കമുള്ള ആളുകള്‍ സ്വേച്ഛാധിപത്യ ക്തിയായി വളര്‍ന്നു വന്നത്. ബഹുസ്വരത നഷ്ടപ്പെടുമ്പോള്‍ ജനാധിപത്യം വെറുമൊരു തിരഞ്ഞെടുപ്പ് സമ്പ്രദായമായി മാറുകയും, പിന്നീടത് ഏകാധിപത്യ പ്രവണതയിലേക്കു കൂപ്പു കുത്തുകയും ചെയ്യും. നയനിലപാടുകളിലും സമീപനങ്ങളിലും ആവിശ്യമായ മാറ്റങ്ങള്‍ വരുത്തി രാജ്യത്തെ മതേതര കക്ഷികള്‍ ഫാഷിസത്തെ ചെറുക്കാനുള്ള പൊതു അജണ്ടയില്‍ ഒന്നിച്ചു നിന്ന് ദളിത് മുസ്ലിം ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വിശ്വാസവും പിന്തുണയും ആര്‍ജ്ജിച്ചെടുക്കേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

71 ആം സ്വാതന്ത്രദിനാഘോഷത്തില്‍ സഊദിയില്‍ 95 കേന്ദ്രങ്ങളില്‍ ഐ .സി .എഫ് നടത്തിയ ദേശരക്ഷാ സംഗമത്തിന്റെ ഭാഗമായാണ് റിയാദിലെ 12 കേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഗമങ്ങള്‍ തീര്‍ത്തത്.

വിവിധ സെക്ടറുകളില്‍ നടന്ന പരിപാടികളില്‍, ഫൈസല്‍ മമ്പാട്, അബ്ദുള്‍ നാസര്‍ അഹ്‌സനി, ഷംനാദ് കരുനാഗപ്പള്ളി, വര്‍ഗ്ഗിസ് (ഷിഫാ മലയാളി സമാജം )ജഹാന്‍ഗീര്‍ തിരുവനന്തപുരം, അബ്ദുല്‍സലാം തെന്നല, ഉമര്‍ മുക്കം. ലത്തീഫ് മുണ്ടേരി,ബഷീര്‍ മാസ്റ്റര്‍ നാദാപുരം,ഉമര്‍പന്നിയൂര്‍, അബുബക്കര്‍ അന്‍വരി, കുഞ്ഞബ്ദുള്ള പേരാമ്പ്ര, പി.എച്.ഉസ്മാന്‍ സഖാഫി, മജീദ് പുത്തൂര്‍, അബ്ദുല്‍ സലാം സഖാഫി, മുനീര്‍ കൊടുങ്ങല്ലൂര്‍, അലി തെന്നല എന്നിവര്‍ പ്രസംഗിച്ചു.

അബ്ദുല്‍കാദര്‍ കാസര്‍കോഡ്, യൂസഫ് സഖാഫി, ഷറഫുദ്ദിന്‍നിസാമി, ത്വയ്യിബ് പട്ടുവം, അബ്ദുല്‍കരീം ഹാജി, സലിം മണാര്‍ക്കാട്, അബ്ദുള്‍ജബ്ബാര്‍, അഷ്‌റഫ് പാഴൂര്‍, ഷാഫി തെന്നല, അബ്ദുല്‍റഹമാന്‍ വേങ്ങര, ഹനീഫ സഅദി, റഫീഖ് തലശേരി, അബൂബക്കര്‍ വെണ്ടല്ലൂര്‍, ഷൗക്കത് മുണ്ടോടന്‍, അഷ്‌റഫ് മൂത്തേടം, മുജീബ് ആലുവ, അബ്ദുല്‍ ലത്തീഫ് സഅദി, ഫൈറൂസ്, അബ്ദുല്‍റഊഫ് മന്നാനി എന്നിവര്‍ നേതൃത്വം നല്‍കി,