സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ഫീസ് അഞ്ച് ലക്ഷം രൂപ,ആറു ലക്ഷം ബാങ്ക് ഗ്യാരണ്ടി

  • ഫീസ് അഞ്ച് ലക്ഷമായി തുടരും. ആറ് ലക്ഷം രൂപയുടെ ബോണ്ടും നല്‍കണം.
  • ഈ മാസം 31നകംഅഡ്മിഷന്‍ പൂര്‍ത്തിയാക്കണം
 
Posted on: August 22, 2017 5:12 pm | Last updated: August 22, 2017 at 8:37 pm

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി ഹൈക്കോടതി. 24നും 26നും ഇടയില്‍ കൗണ്‍സിലിംഗ് പൂര്‍ത്തിയാക്കി 27 ന് അലോട്ടമെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ഫീസ് അഞ്ചു ലക്ഷം രൂപയാക്കി നിജപ്പെടുത്തിയ കോടതി ആറു ലക്ഷത്തിന്റെ ബോണ്ടോ,ബാങ്ക് ഗ്യാരണ്ടിയോ വേണമെന്നും നിര്‍ദേശം നല്‍കി. ഈ മാസം 31ന് മുമ്പായി അഡ്മിഷന്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.

മെഡിക്കല്‍ പ്രവേശനം അവതാളത്തിലായ സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടല്‍ നടത്തിയത്.