മുത്തലാഖ്: വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി; നീതി ലഭിച്ചുവെന്ന് കോണ്‍ഗ്രസ്

Posted on: August 22, 2017 2:32 pm | Last updated: August 22, 2017 at 2:32 pm
SHARE

ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയെ അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍. വിധി ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ അനുഭവിച്ച വിവേചനത്തിന് അവസാനമായെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ചരിത്രപരമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്ക് തുല്യത ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ സുപ്രിം കോടതി ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മുസ്ലിം സ്ത്രീകള്‍ അനുഭവിച്ചുവന്ന അനീതിക്ക് അവസാനമായെന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറഞ്ഞു.