Connect with us

Kerala

'മാഡ'ത്തെ വിട്ട് പള്‍സര്‍; കാവ്യയെ അറിയാം

Published

|

Last Updated

തൃശൂര്‍: യുവനടിയെ ആക്രമിച്ച കേസില്‍ “മാഡ”ത്തിന് പങ്കില്ലെന്ന് പ്രതി പള്‍സര്‍ സുനി. മറ്റൊരു കേസില്‍ കുന്ദംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനിയുടെ മൊഴിമാറ്റം. നേരത്തെ കേസിന് പിന്നില്‍ ഒരു മാഡം ഉണ്ടെന്നും വന്‍സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നും പള്‍സര്‍ പറഞ്ഞിരുന്നു.

അതേസമയം നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ തനിക്ക് നല്ല പരിചയമുണ്ടെന്നും സുനി പറഞ്ഞു. കാവ്യ തനിക്ക് പലപ്പോഴും പണം തന്നിട്ടുണ്ട്. തന്നെ അറിയില്ല എന്ന് അവര്‍ പറയുന്നത് ശരിയല്ലെന്നും സുനി വ്യക്തമാക്കി.

---- facebook comment plugin here -----

Latest