സ്വാശ്രയം: പ്രവേശന പരിക്ഷാ കമ്മീഷണര്‍ക്കും സര്‍ക്കാറിനും ഹൈക്കോടതിയുടെ താക്കീത്

Posted on: August 22, 2017 12:56 pm | Last updated: August 22, 2017 at 12:56 pm

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും സംസ്ഥാന സര്‍ക്കാറിനും ഹൈക്കോടതിയുടെ ശാസന. കോടതി വിധി വളച്ചൊടിക്കാന്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ ശ്രമിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ കോടതിയലക്ഷ്യ നടപടികള്‍ എടുക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാറില്‍ നിന്ന് ഫ്യൂഡല്‍ ഉദ്യോഗസ്ഥ മനോഭാവം പ്രതീക്ഷിച്ചതല്ലെന്ന് നിരീക്ഷിച്ച കോടതി, സര്‍ക്കാര്‍ മാനേജ്‌മെന്റുകളുടെ കൈയിലെ കളിപ്പാവായി മാറുന്നുവെന്നും വ്യക്തമാക്കി.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി നിരീക്ഷണങ്ങള്‍.