എം വിൻസൻറ് എംഎൽഎയുടെ ജാമ്യഹർജിയിൽ വ്യാഴാഴ്ച വിധി പറയും

Posted on: August 22, 2017 12:48 pm | Last updated: August 22, 2017 at 12:48 pm

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന എം വിൻസന്റ് എംഎൽഎ യുടെ ജാമ്യ ഹർജി കോടതി വ്യാഴാഴ്ചത്തേക്ക് വിധി പറയാൻ മാറ്റി. ഇന്ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുകയായിരുന്നു.

വിൻസന്റിന് ജാമ്യം അനുവദിക്കുന്നത് പരാതിക്കാരിയുടെ ജീവന് ഭീഷണിയാണെന്ന്  പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം അനുവദിക്കുകയാണെങ്കിൽ തന്നെ കടുത്ത ഉപാധികൾ വെക്കണം എന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.