യുഎസില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായി

Posted on: August 21, 2017 11:47 pm | Last updated: August 22, 2017 at 7:29 am
SHARE
യുഎസിലെ ഒറിഗോണിൽ പൂർണ സൂര്യഗ്രഹണം ദൃശ്യമായപ്പോൾ

ന്യൂയോര്‍ക്ക്: അമേരിക്ക രൂപപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ സൂര്യഗ്രഹണം രാജ്യത്ത് ദൃശ്യമായി. ഒറിഗോണിലാണ് സമ്പൂര്‍ണ സൂര്യഗ്രഹണം ആദ്യം ദൃശ്യമായത്. ചന്ദ്രന്‍ സൂര്യനെ മറച്ചതോടെ നഗരം ഇരുട്ടിലായി. അമേരിക്കയിലെ മറ്റു നഗരങ്ങളിലും ഗ്രഹണം പൂര്‍ണത പ്രാപിച്ചുവരികയാണ്.

അമേരിക്കയില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഗ്രഹണം കാണുന്നുണ്ട്. പ്രത്യേക ഗ്ലാസുകളും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് വിപുലമായ സംവിധാനമാണ് ഇതിന് ഒരുക്കിയിരിക്കുന്നത്. നാസ ഓണ്‍ലൈന്‍ വഴി ഗ്രഹണം ലോകമെമ്പാടും തത്സമയം എത്തിക്കുന്നുണ്ട്.

പ്രത്യേക ഫിൽറ്റർ ഉപയോഗിച്ച് ഗ്രഹണം വീക്ഷിക്കുന്നയാൾ

തത്സമയ ദൃശ്യങ്ങൾ: