ജിഎസ്ടി: നികുതി ഇനത്തില്‍ ഇതുവരെ ലഭിച്ചത് 42000 കോടി രൂപ

Posted on: August 21, 2017 10:02 pm | Last updated: August 21, 2017 at 10:02 pm
SHARE

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പാക്കിയതിന് ശേഷം നികുതി ഇനത്തില്‍ 42000 കോടി രൂപ സര്‍ക്കാറിന് ലഭിച്ചു. ജിഎസ്ടി വന്നതിന് ശേഷമുള്ള ആദ്യ റിട്ടേണ്‍ സമര്‍പ്പണം അനുസരിച്ചുള്ള കണക്കാണിത്. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നാല് ദിവസം കൂടി സമയമുണ്ടെന്നിരിക്കെ ഇതിലും കൂടുതല്‍ തുക നികുതി ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവില്‍ എത്തും.

15000 കോടി രൂപ ഇന്റഗ്രേറ്റഡ് ജിഎസ്ടി ഇനത്തിലും 5000 കോടി രൂപ സെസ് ഇനത്തിലുമാണ് ലഭിച്ചതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 22,000 കോടി രൂപ സ്‌റ്റേറ്റ്, സെന്‍ട്രല്‍ ജിഎസ്ടിയാണ്. ഇത് സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതംവെക്കും.

10 ലക്ഷം നികുതി ദായകര്‍ ഇതുവരെ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ട്. 20 ലക്ഷം പേര്‍ സോഫ്റ്റ്‌വെയറില്‍ ലോഗിന്‍ ചെയ്ത് റിട്ടേണ്‍ സേവ് ചെയ്തിട്ടുണ്ട്.