വാഹനവിപണിയില്‍ 4000 കോടി രൂപ നിക്ഷേപിക്കുമെന്ന് ടാറ്റ

Posted on: August 21, 2017 9:45 pm | Last updated: August 21, 2017 at 10:00 pm
SHARE

മുംബൈ: പാസഞ്ചര്‍, കൊമേഴ്‌സ്യല്‍ കാര്‍ വിപണിയില്‍ 4000 കോടി രൂപ നിക്ഷേപിക്കാന്‍ ടാറ്റാ മോട്ടോഴ്‌സ് തീരുമാനിച്ചു. കാര്‍ നിര്‍മാണ മേഖലയില്‍ 2500 കോടി രൂപയും ട്രക്ക് നിര്‍മാണ മേഖലയില്‍ 1500 കോടി രൂപയും മുതല്‍മുടക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജന്തര്‍ ബട്‌ഷെക് പറഞ്ഞു.

അടുത്ത ഒന്‍പത് മാസത്തിനുള്ളില്‍ നിര്‍മാണച്ചെലവ് കുറയക്ക്കുന്നതിനും പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിനുമാണ് ടാറ്റ ഊന്നല്‍ നല്‍കുകയെന്ന് ബട്‌ഷെക് പറഞ്ഞു.

പാസഞ്ചര്‍ കാര്‍ വിപണിയില്‍ ടാറ്റക്ക് 5.5 ശതമാനം മാര്‍ക്കറ്റ് ഷെയര്‍ ഉണ്ട്. ഇത് കൂട്ടുവാനാണ് കമ്പനിയുടെ ലക്ഷ്യം.