ഷവോമി റെഡ്മി നോട്ട് 5 എ പുറത്തിറങ്ങി

Posted on: August 21, 2017 9:34 pm | Last updated: August 21, 2017 at 9:34 pm
SHARE

ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ റെഡ്മി നോട്ട് 5 എ പുറത്തിറങ്ങി. റെഡ്മി 4 നോട്ടിന്റെ വിജയത്തിന് ശേഷമാണ് ഇതിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ്, ഹൈ എന്നീ രണ്ട് എഡിഷനുകളില്‍ ഫോണ്‍ ലഭ്യമാകും.

രണ്ട് ജിബി റാം, 16 ജി ബി സ്‌റ്റോറേജുള്ള ബേസ് മോഡലിന് ഏകദേശം 6700 രൂപയാണ് വില. 3ജിബി റാം, 32 ജിബി റോം മോഡലിന് 8600 രൂപയും 4ജിബി റാം 64 ജിബി റോം മോഡലിന് 11,500 രൂപയും വില വരും. കാംപയിന്‍ ഗോള്‍ഡ്, റോസ് ഗോള്‍ഡ്, പ്ലാറ്റിനം സില്‍വര്‍ കളറുകളില്‍ ഫോണ്‍ ലഭ്യമാണ്.