ലഘുലേഖ വിതരണം; മുജാഹിദ് പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി

Posted on: August 21, 2017 8:34 pm | Last updated: August 21, 2017 at 8:34 pm
SHARE

കൊച്ചി: ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. 40 പേരുടെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി.

വടക്കേക്കരയില്‍ ലഘുലേഖ വിതരണം ചെയ്യുന്നതിനിടയിലാണ് മുജാഹിദ് പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് വിഷന്‍ വളണ്ടിയര്‍മാരെ തടഞ്ഞ് വച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്.

വിമോചനത്തിന്റെ വഴി, ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത, ഐ.എസ് മതനിഷിദ്ധം മാനവവിരുദ്ധം എന്നീ ലഘുലേഖകളും ജീവിതം എന്തിന് വേണ്ടി എന്ന ബുക്ക് ലെറ്റുമാണ് ഇവര്‍ വീടുകളില്‍ വിതരണം ചെയ്തത്.