ലുലുവില്‍ ഹാഫ് പേ ബാക്ക് പ്രമോഷന്‍

Posted on: August 21, 2017 3:16 pm | Last updated: August 21, 2017 at 4:09 pm

ദോഹ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഹാഫ് പേ ബാക്ക് പ്രമോഷന്‍ ആരംഭിച്ചു. സെപ്തംബര്‍ 16 വരെ തുടരും. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സാരികള്‍, ചുരിദാര്‍, പാദരക്ഷകള്‍, ലേഡീസ് ബേഗുകള്‍, ബേബി ഉത്പന്നങ്ങള്‍, തിരഞ്ഞെടുത്ത സണ്‍ഗ്ലാസുകള്‍ എന്നിവക്കാണ് ആനുകൂല്യം. 200 റിയാല്‍ മൂല്യമുള്ള പര്‍ച്ചേസിന് 100 റിയാലിന്റെ വൗച്ചര്‍ തിരികെ ലഭിക്കുന്നതാണ് പ്രമോഷന്‍. ഈ വൗച്ചര്‍ ഉപയോഗിച്ച് ലുലു ഔട്ട്‌ലെറ്റുകളില്‍നിന്നും പര്‍ച്ചേസ് നടത്താം.

പുരുഷന്‍മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കെല്ലാമുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകളായ ലീ, റാങ്കഌ, നൈകി, ക്രോസ്, സ്‌കെച്ചേഴ്‌സ്, റീബക്, ലൂയിസ് ഫിലിപ്പ്, ആരോ, വാന്‍ഹ്യൂസന്‍, അലന്‍സൊളി, പീറ്റര്‍ ഇംഗ്ലന്‍ഡ്, ഒക്‌സംബര്‍ഗ്, സീറോ, ഡാഷ്, ഹഷ് പപ്പീസ്, ലിബര്‍ട്ടി, ഡിക്കീസ്, ജോണ്‍ ലൂയിസ് തുടങ്ങിയവയെല്ലാം പ്രമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലുലുവിന്റെ പ്രമോഷന്‍ കലന്‍ഡറിലെ പ്രധാനപ്പെട്ടതാണിതെന്നും ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന ആനുകൂല്യമാണിതെന്നും ലുലു മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. കൂടാതെ ലുലുവില്‍ പത്ത് മെഴ്‌സിഡസ് ബെന്‍സ് ഇ 200 കാറുകള്‍ സമ്മാനമായി നല്‍കുന്ന പ്രമോഷനും നടന്നു വരുന്നു.

ഓരോ 50 റിയാല്‍ പര്‍ച്ചേസിനും ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുത്താണ് കാര്‍ സമ്മാനമായി നല്‍കുക. സെപ്തംബര്‍ ഒമ്പതു വരെ ഈ പ്രമേഷന്‍ തുടരും. ബാക് ടു സ്‌കൂള്‍ പ്രമോഷനും ലോകോത്തര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളോടെ നടന്നു വരുന്നു. കൂടാതെ വിവിധ ലഗേജ് ഐറ്റങ്ങള്‍ക്ക് 50 മുതല്‍ 250 റിയാല്‍ വരെ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കുന്ന പ്രമോഷന്‍ ഈ മാസം 31 വരെ ഉണ്ടാകും.