Connect with us

Kozhikode

എസ്എസ്എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ്; മുക്കം ഡിവിഷന്‍ ജേതാക്കള്‍

Published

|

Last Updated

എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് ജേതാക്കളായ മുക്കം ഡിവിഷന് കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ ട്രോഫി സമ്മാനിക്കുന്നു.

പൂനൂര്‍: സര്‍ഗവസന്തത്തിന്റെ രണ്ട് രാപ്പകലുകള്‍ സമ്മാനിച്ച് എസ്എസ്എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിന് പ്രൗഢസമാപ്തി. 14 ഡിവിഷനുകളില്‍ നിന്നായി ആയിരത്തി അഞ്ഞൂറിലധികം പ്രതിഭകള്‍ സബ് ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, സീനിയര്‍, കാമ്പസ്, ജനറല്‍ വിഭാഗങ്ങളിലായി 113 ഇനങ്ങളില്‍ മാറ്റുരച്ച മത്സരത്തില്‍ 384 പോയിന്റുകളുമായി മുക്കം ഡിവിഷന്‍ ജേതാക്കളായി. 358 പോയിന്റുകള്‍ നേടിയ കൊടുവള്ളി രണ്ടാം സ്ഥാനവും 339 പോയിന്റുകളുമായി കോഴിക്കോട് ഡിവിഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റു ഡിവിഷനുകളുടെ പോയിന്റ് നില ഫറോക്ക് (321), ബാലുശ്ശേരി (293), താമരശ്ശേരി (280), കുന്ദമംഗലം (259), നാദാപുരം (250), പേരാമ്പ്ര (194), അത്തോളി (183), വടകര (162), നരിക്കുനി (142), പയ്യോളി (103), കുറ്റിയാടി (103). കോഴിക്കോട് ഡിവിഷനില്‍ നിന്നുള്ള മുഹമ്മദ് നാഫിദ് (32 പോയന്റ്) കലാപ്രതിഭയായി. കാമ്പസ് വിഭാഗത്തില്‍ ഫറോക്ക് കോളേജ്, മുക്കം ഐ എച്ച് ആര്‍ ഡി, ദാറുല്‍ഹുദ നാദാപുരം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

സമാപന സംഗമം സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലത്തിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ  സെക്രട്ടറി കാന്തപുരം എ. പി. മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്ത് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. കെ.കെ. അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി പി.വി അഹമദ് കബീര്‍ എളേറ്റില്‍ അനുമോദന പ്രഭാഷണം നടത്തി. അടുത്ത വര്‍ഷത്തെ സാഹിത്യോത്സവ് നടക്കുന്ന കോഴിക്കോട് ഡിവിഷന് സയ്യിദ് അബ്ദുലത്തീഫ് അഹ്ദല്‍ അവേലം പതാക കൈമാറി. ഡോ. സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം, മുഹമ്മദലി കിനാലൂര്‍, സയ്യിദ് അന്‍സാര്‍ അഹ്ദല്‍ അവേലം, സി മൊയ്തീന്‍കുട്ടി ഹാജി, പി ടി അഹമദ്കുട്ടി ഹാജി, മുഹമ്മദലി സഖാഫി കാന്തപുരം, ശഫീഖ് ബുഖാരി, അബ്ദുല്‍ കരീം ഹാജി, എം ടി ശിഹാബുദ്ധീന്‍ സഖാഫി, ഇബ്‌റാഹിം സഖാഫി താത്തൂര്‍, ഹാമിദ് അലി സഖാഫി പാലാഴി, സി ആര്‍ കെ മുഹമ്മദ്, അക്ബര്‍ സ്വാദിഖ് ഇരിങ്ങല്ലൂര്‍, സിദ്ധീഖ് അസ്ഹരി, ശരീഫ് സഖാഫി താത്തൂര്‍, സജീര്‍ വാളൂര്‍, ജാബിര്‍ നെരോത്ത്, പി എം മുഹമ്മദ് ഫബാരി, ഡോ എം എസ് മുഹമ്മദ്, മുനീര്‍ സഅദി പൂലോട്, ജുനൈദ് സിദ്ധീഖി കോളിക്കല്‍ സംസാരിച്ചു.

 

---- facebook comment plugin here -----

Latest