സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; കൗണ്‍സിലിംഗ് 31 വരെ നീട്ടി

Posted on: August 21, 2017 2:22 pm | Last updated: August 21, 2017 at 6:38 pm

ന്യൂഡല്‍ഹി: എംബിബിഎസ് പ്രവേശനം രണ്ടാം ഘട്ട കൗണ്‍സിലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി. സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയിലാണ് സുപ്രീകോടതി ഉത്തരവ്. ഈ മാസം 19 വരെയായിരുന്നു സമയപരിധി.

അതേസമയം കോഴിക്കോട് കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ മെഡിക്കല്‍ കോളജുകള്‍ക്ക് 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജി പിന്നീട് പരിഗണിക്കും. ഇതോടൊപ്പം മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനു മൂന്നാമത്തെ അലോട്ട്‌മെന്റ് അനുവദിക്കണമെന്ന സര്‍ക്കാരിന്റെ മറ്റൊരു ഹര്‍ജിയും കോടതിക്കു മുന്നിലുണ്ട്.