ബ്ലാസ്റ്റേഴ്‌സിന് ഡച്ച് സ്‌ട്രൈക്കര്‍

Posted on: August 21, 2017 1:46 pm | Last updated: August 21, 2017 at 1:32 pm

മുംബൈ: ഐഎസ്എല്ലിന്റെ പുതിയ സീസണിന് മുന്നോടിയായി ആറാമത്തെ താരവുമായി ബ്ലാസ്‌റ്റേഴ്‌സ് കരാറിലെത്തി. ഡച്ച് യുവ സ്‌െ്രെടക്കര്‍ മാര്‍ക്ക് സിഫ്‌നിയോസാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയ പുതിയ താരം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവിനെ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ഡച്ച് താരവുമായി ബ്ലാസ്‌റ്റേഴ്‌സ് കരാറിലെത്തിയത്. ഡച്ച് ക്ലബ്ബായ ആര്‍കെസി വാല്‍വിക്കിനു വേണ്ടിയാണ് സിഫ്‌നിയോസ് അവസാനമായി കളിച്ചത്.

ഇയാന്‍ ഹ്യൂം, വെസ് ബ്രൗണ്‍, കറേജ് പെക്യൂസണ്‍, നെമഞ്ജ ലാക്കിച്ച് പെസിച്ച്, പൗള്‍ റച്ചൂക്ക എന്നിവരാണ് പുതുതായി ബ്ലാസ്‌റ്റേഴ്‌സിലെത്തിയ മറ്റു കളിക്കാര്‍. 21 കാരനായ സിഫ്‌നിയോസിന്റെ ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള വരവ് തികച്ചും അപ്രതീക്ഷിതമാണ്.