വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കോടതി

Posted on: August 21, 2017 12:36 pm | Last updated: August 21, 2017 at 9:30 pm

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ രണ്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ശോഭാ ജോണും ജയരാജന്‍ നായരുമാണ് കുറ്റക്കാര്‍.

അഞ്ച് പേരെ വെറുതെ വിട്ടു. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് വിധി.

ഉച്ചയ്ക്ക് ശേഷമാണ് ശിക്ഷ വിധിക്കുക.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്. പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോണ്‍ ആണ് കേസിലെ മുഖ്യപ്രതി.

സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത 48 കേസുകളില്‍ ആദ്യ കേസിന്റെ വിധി പ്രസ്താവം കഴിഞ്ഞ ദിവസം നടന്നിരുന്നു. ആ കേസിലും ശോഭാ ജോണും ജയരാജന്‍ നായരും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും അടക്കം എട്ട് പേരാണ് ആദ്യ കേസിലുള്ളത്. 2012ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു.