അമേരിക്കയെ ഇരുട്ടിലാഴ്ത്തി ഇന്ന് സൂര്യഗ്രഹണം

Posted on: August 21, 2017 10:12 am | Last updated: August 21, 2017 at 10:12 am

ന്യൂയോര്‍ക്ക്: ഇന്നത്തെ സമ്പൂര്‍ണ സൂര്യഗ്രഹണം അമേരിക്കയെ ഇരുട്ടിലാഴ്ത്തും. നട്ടുച്ചക്ക് അമേരിക്കന്‍ നഗരങ്ങള്‍ പൂര്‍ണമായും ഇരുട്ടില്‍ മറയും. അമേരിക്കയിലെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഗ്രഹണം കാണാം. ഇന്ത്യയില്‍ ഈ ഗ്രഹണം ദൃശ്യമാകില്ല.

1776ല്‍ അമേരിക്ക രൂപീകരിക്കപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യത്തെ സമ്പൂര്‍ണ സൂര്യഗ്രഹണമാണ് തിങ്കളാഴ്ച നടക്കുക. അപൂര്‍വങ്ങളില്‍ അപൂര്‍വമായ അനുഭവമായിരിക്കും ഇതെന്ന് ശാസ്ത്രലോകം പറയുന്നു. ഗ്രഹണത്തിന്റെ ദൃശ്യങ്ങള്‍ തത്സമയം ലോകമെമ്പാടും എത്തിക്കാന്‍ നാസ ഒരുങ്ങിയിട്ടുണ്ട്. നാസയുടെ വെബ്‌സൈറ്റ് വഴി ഗ്രഹണം തത്സമയം കാണാം.