ഗൊരഖ്പൂര്‍: ഡോക്ടര്‍ കുറ്റക്കാരനല്ലെന്ന് റിപ്പോര്‍ട്ട്

Posted on: August 21, 2017 9:48 am | Last updated: August 21, 2017 at 9:48 am

ന്യൂഡല്‍ഹി: ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ രാജിവ് മിശ്ര, അസിസ്റ്റന്റ് പ്രൊഫസറും നോഡല്‍ ഓഫീസറുമായ ഖഫീല്‍ ഖാന്‍ എന്നിവര്‍ കുറ്റക്കാരല്ലെന്ന് മെഡിക്കല്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട്. ഇരുവര്‍ക്കുമെതിരെ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മെഡിക്കല്‍ അസോസിയേഷന്‍ നിയോഗിച്ച സംഘം റിപ്പോര്‍ട്ട് നല്‍കിയത്.

ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കൂട്ടമരണം സംഭവിക്കുന്നതിനിടയാക്കതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ആറ് മാസത്തോളമായി ഓക്‌സിജന്‍ ബില്ലുകള്‍ അടച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗമാണ് കുറ്റക്കാരെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആശുപത്രിയിലെ ശുചിത്വത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ആശുപത്രിയിലെ ശുചിത്വമില്ലായ്മ അംഗീകരിക്കാനാകില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.