Connect with us

Kerala

കൈയേറ്റം തെളിയിച്ചാല്‍ മുഴുവന്‍ സ്വത്തും എഴുതി നല്‍കാം: തോമസ് ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: കുട്ടനാട്ടില്‍ താന്‍ കായല്‍ കൈയേറിയതായി തെളിയിച്ചാല്‍തന്റെ മുഴുവന്‍ സ്വത്തും എഴുതി തരാമെന്ന് എന്‍ എ.നെല്ലിക്കുന്ന് എംഎല്‍എയോട് തോമസ് ചാണ്ടി.

നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് തോമസ് ചാണ്ടി ഇക്കാര്യം പറഞ്ഞത്. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ, ഭൂമി കൈയേറിയ തോമസ് ചാണ്ടിക്ക് എവിടെയാണ് കെഎസ്ആര്‍ടിസി നന്നാക്കാന്‍ സമയമെന്ന് എന്‍ എ.നെല്ലിക്കുന്ന് പറഞ്ഞതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്.

എന്‍എ നെല്ലിക്കുന്നിന്റെ പരാമര്‍ശത്തില്‍ ദേഷ്യപ്പെട്ട തോമസ് ചാണ്ടി താന്‍ കൈയേറ്റം നടത്തിയതായി തെളിയിച്ചാല്‍ തന്റെ മുഴുവന്‍ സ്വത്തും താങ്കള്‍ക്ക് എഴുതിതരാമെന്ന് തിരിച്ചടിച്ചു.

 

 

---- facebook comment plugin here -----

Latest