മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിഅമിത് ഷാ നാളെ തമിഴ്‌നാട്ടിലെത്തും

Posted on: August 21, 2017 9:23 am | Last updated: August 21, 2017 at 12:11 pm
SHARE

ചെന്നൈ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ തമിഴ്‌നാട്ടിലെത്തുന്നുണ്ട്. ഇതിന് മുമ്പായി ലയനപ്രഖ്യാപനം നടത്തുന്നതിനാണ് ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. ലയനത്തിന് പിന്നാലെ എ ഐ എ ഡി എം കെയെ എന്‍ ഡി എയില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇതുവഴി കാര്യമായ സ്വാധീനമില്ലാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിയെടുക്കുകയാണ് ബി ജെ പി ലക്ഷ്യമിടുന്നത്. എന്‍ ഡി എയില്‍ ലയിക്കുന്നതോടെ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ എ ഐ എ ഡി എം കെക്ക് പ്രാതിനിധ്യം ലഭിക്കും.

അതേസമയം, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ദിനകരന്‍ തന്നെ അനുകൂലിക്കുന്ന എം എല്‍ എമാരുടെ യോഗം വിളിച്ചുച്ചേര്‍ത്തു. പനീര്‍ശെല്‍വത്തിനെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചാല്‍ അതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ദിനകരന്‍ വിഭാഗം പറഞ്ഞു.