Connect with us

Kerala

കുപ്പിയില്‍ ഇന്ധനം നല്‍കരുതെന്ന് പെട്രോള്‍ പമ്പുകള്‍ക്ക് നിര്‍ദേശം

Published

|

Last Updated

കൊച്ചി: പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇനി കുപ്പിയില്‍ ഇന്ധനം വാങ്ങുന്ന കാര്യം നടക്കില്ല. ഇക്കാര്യത്തില്‍ എണ്ണക്കമ്പനികള്‍ കര്‍ശന നിര്‍ദേശം നല്‍കി.ഇന്ധന ദുരുപയോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികളുടെ നീക്കം. പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന എക്‌സ്‌പ്ലോസീവ് ആക്ടിലെ നിയമം കര്‍ശനമായി നടപ്പാക്കാന്‍ പമ്പുകള്‍ക്ക് എണ്ണക്കമ്പനികള്‍ നിര്‍ദ്ദേശം നല്‍കി. ഈ നിയമം നടപ്പാക്കാന്‍ മുന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന്‍ തച്ചങ്കരി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും യാത്രക്കാരുടെ എതിര്‍പ്പിനെതുടര്‍ന്ന് നടപ്പാക്കാന്‍ സാധിച്ചില്ല.

കുപ്പിയില്‍ വാങ്ങിയ പെട്രോളൊഴിച്ച് പത്തനംതിട്ടയില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവമാണ് ഇപ്പോള്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്‌

Latest