മത്സ്യബന്ധനത്തിന്നിടെ അഷ്ടമുടി കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു

Posted on: August 20, 2017 8:15 pm | Last updated: August 20, 2017 at 8:15 pm
SHARE

അഞ്ചാലുംമൂട്: മത്സ്യബന്ധനം നടത്തുന്നതിനിടെ അഷ്ടമുടി കായലില്‍ വള്ളം മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു. കിളികൊല്ലൂര്‍ മങ്ങാട് ഉഷസ് നഗര്‍ തൊടിയില്‍ കടയില്‍ വീട്ടില്‍ (കുളത്തൂര്‍ വീട്) യേശുദാസന്‍ ജെസി ദമ്ബതികളുടെ മകന്‍ മോനീഷ് (28), മുള്ളൂര്‍ കായല്‍വാരത്ത് തോമസ് ഷേര്‍ളി ദമ്ബതികളുടെ മകന്‍ ടോണി തോമസ് (28), മങ്ങാട് ജനനി നഗര്‍ പിള്ള വീട്ടില്‍ പടിഞ്ഞാറ്റതില്‍ ഡൊമനിക് സാവിയോ (30) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ കണ്ടച്ചിറ തട്ടിന്‍പുറം വരമ്‌ബേല്‍ കായല്‍വാരത്താണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടത്തെിയത്.ടോണിയുടെ ഫൈബര്‍വള്ളത്തില്‍ മത്സ്യബന്ധനം നടത്തവെ വള്ളം മറിഞ്ഞാണ് അപകടം. മങ്ങാടുള്ള സ്വകാര്യ കശുവണ്ടി സംസ്‌കരണ സ്ഥാപനത്തിലെ ജീവനക്കാരാണ് സാവിയോയും മോനീഷും.

മൂവരും അവിവാഹിതരാണ്. കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ടോണിയുടെയും മോനീഷിന്റെയും മൃതദേഹങ്ങള്‍ വൈകിട്ട് നാലരയോടെ കണ്ടച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. സാവിയോയുടെ മൃതദേഹം തിങ്കളാഴ്ച സംസ്‌കരിക്കും