റാക് ആശുപത്രിയില്‍ ജല ചികിത്സ

Posted on: August 20, 2017 4:52 pm | Last updated: August 20, 2017 at 4:49 pm
SHARE

റാസ് അല്‍ ഖൈമ: റാക് ആശുപത്രിയിലെ ഫിസിയോതെറാപ്പി പുനരധിവാസ വകുപ്പിന് കീഴില്‍ ജലചികിത്സ.

എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയാണിതെന്ന് ആശുപത്രി എക്‌സി. ഡയറക്ടര്‍ ഡോ. റാസ സിദ്ധീഖി പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ജലചികിത്സയുടെ പ്രയോജനങ്ങള്‍ വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. നിരവധി രോഗാവസ്ഥകളെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും പഴയതും സുരക്ഷിതവുമായ മാര്‍ഗങ്ങളില്‍ ഒന്നാണിത്.
ശിശുരോഗവിദഗ്ധര്‍ മുതല്‍ എല്ലാവിഭാഗവും ഇപ്പോള്‍ പുനരധിവാസ സാങ്കേതികവിദ്യയായ ജലചികിത്സയെ ആശ്രയിക്കുന്നു. പേശീ മുറിവുകള്‍, പൊട്ടല്‍, കഴുത്തുവേദന, മസ്തിഷ്‌കാഘാതം തുടങ്ങിയവയ്ക്കും അപകടങ്ങളുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികള്‍ക്കും ചികിത്സ പ്രയോജനകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജലചികിത്സ രോഗശാന്തിക്കും രോഗനിവാരണത്തിനും വേഗത്തില്‍ രോഗികളെ സഹായിക്കുന്നു.
താരതമ്യേന, വേദനയില്ലാത്തതിനാല്‍ രോഗം സുഖകരമാക്കുകയും രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചെയ്യുന്ന രീതിയാണിത്.

ദൈനംദിന ജീവിതത്തില്‍ സങ്കീര്‍ണതകള്‍ മറികടക്കാനും ആരോഗ്യം നിലനിര്‍ത്താനും ജലചികിത്സയിലൂടെ സാധിക്കുമെന്നും ഡോ. റാസ സിദ്ദിഖി പറഞ്ഞു.