21 കോടി ദിര്‍ഹമിന്റെ ജല വിതരണ പദ്ധതി നിര്‍മാണം പുരോഗതിയില്‍

Posted on: August 20, 2017 4:33 pm | Last updated: August 20, 2017 at 4:33 pm
SHARE

ദുബൈ: ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി 21 കോടി ദിര്‍ഹമിന്റെ ജല വിതരണ സൗകര്യം സ്ഥാപിച്ചു .വിവിധ സ്ഥലങ്ങളിലായി 109 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. മൊത്തം 162 കിലോമീറ്ററുകളിലാണ് പദ്ധതി. ഇതിന്റെ 67.3 ശതമാനം പൂര്‍ത്തിയാക്കിയതായി എം ഡി സഈദ് മുഹമ്മദ് അല്‍ തായര്‍ അറിയിച്ചു. ഖവാനീജ് രണ്ട്, ടെക്‌നോപാര്‍ക് തുടങ്ങി പുതിയ വികസന കേന്ദ്രങ്ങളിലാണ് കൂടുതലായും പൈപ്പുകള്‍ സ്ഥാപിക്കുന്നത്.

ജല വിതരണം കാര്യക്ഷമമാക്കുകയാണ് പ്രധാന ലക്ഷ്യം. പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നും സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.