കോഴിക്കോട് രണ്ടിടത്ത്‌ വാഹനാപകടം: അമ്പത് പേര്‍ക്ക് പരിക്ക്

Posted on: August 20, 2017 3:39 pm | Last updated: August 20, 2017 at 3:39 pm

കോഴിക്കോട് : കോഴിക്കോട് വടകര മടപ്പള്ളിയിലും മുത്തേരിയിലും ബസ് അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു.

വടകര മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട ബസ് കാറിലിടിച്ച ശേഷം മറിയുകയായിരുന്നു. ഉച്ചക്ക് 12.30 ഓടെയാണ് അപകടം. തലശേരി ഭാഗത്ത് നിന്ന് വടകരയിലേക്ക് വന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് വടകരയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ നല്‍കി.

മുത്തേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 30 പേര്‍ക്കും പരിക്കേറ്റു. ഓമശ്ശേരിയില്‍ നിന്നും വരികയായിരുന്ന ബസാണ് നിയമന്ത്രണം വിട്ട് മറിഞ്ഞത്.