മത ദര്‍ശനങ്ങളെ കുറിച്ച് അറിവില്ലായ്മ സമൂഹത്തെ ശിഥിലമാക്കും: സ്പീക്കര്‍

Posted on: August 20, 2017 2:32 pm | Last updated: August 20, 2017 at 2:32 pm
SHARE

മഞ്ചേരി: മത ദര്‍ശനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് രാജ്യത്തെ ശിഥിലമാക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. എസ് എസ് എഫ് ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് മഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുമ്പെങ്ങും കാണാത്ത വിധത്തിലുളള്ള മത വിശ്വാസികള്‍ക്കിടയിലെ വേര്‍തിരിവുകളും അവിശ്വസനീയമായ വിവേചനവുമാണ് ഇതിന് കാരണം. ദിശാബോധത്തോടെ അറിവുകള്‍ നേടാനും സമൂഹത്തില്‍ ഉത്തമ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സമൂഹം തയ്യാറാകണം. എന്നാല്‍ മാത്രമേ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രബുദ്ധത നേടിയെടുക്കേണ്ടത് രാഷ്ട്രീയത്തിലൂടെ മാത്രമല്ല, കലയിലൂടെയും സര്‍ഗാത്മകതയിലൂടെയുമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരന്‍ യു കെ കുമാരന്‍ പറഞ്ഞു. രാഷ്ട്രീയക്കാരും ഭരണകൂടവും സര്‍ഗാത്മകതയെ ഭയപ്പെടുന്നു. എസ് എസ് എഫ് ഈസ്റ്റ് ജില്ലാ സാഹിത്യോത്സവില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.