Connect with us

Techno

3999 രൂപയുടെ സൈ്വപ് 4 ജി സ്മാര്‍ട്ട്‌ഫോണ്‍

Published

|

Last Updated

കൊച്ചി: അഞ്ച് ഇഞ്ച് ഗൊറില്ല ഗ്ലാസ്സോടുകൂടിയ 4 ജി സ്മാര്‍ട്ട്‌ഫോണ്‍ സൈ്വപ് വിപണിയിലെത്തിച്ചു. 3999 രൂപക്ക് എലൈറ്റ് 4 ജി സ്മാര്‍ട്ട്‌ഫോണ്‍ ഫഌപ്കാര്‍ട്ടില്‍ ലഭ്യം. പോറലിനെയും ആഘാതത്തേയും പ്രതിരോധിക്കുന്ന ഗൊറില്ല ഗ്ലാസ് തന്നെയാണ് മുഖ്യ ആകര്‍ഷകം.

ഹൈപവര്‍ 2500 എംഎഎച്ച് ബാറ്ററി ലൈഫ് നീണ്ടതാണ്. 11 മണിക്കൂര്‍ ടോക്‌ടൈമും സ്റ്റാന്‍ഡ് ബൈ മോഡില്‍ 100 മണിക്കൂറും നല്‍കുന്നതാണ് ബാറ്ററി.

ഡ്യുവല്‍ സിം, വൈഫൈ, ബ്ലൂടൂത്ത്, എഫ്എം റേഡിയോ, 3.5 മിമി ഓഡിയോപോര്‍ട്ട്, മൈക്രോ യുഎസ്ബി 2.0 പോര്‍ട്ട്, 3ജി, 4ജി എന്നിവ ഉള്‍പ്പെടുന്ന കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്.
1 ജിബി റാം, 64 ജി ബി വരെ വികസിപ്പിക്കാവുന്ന 8 ജി ബി റോം, 8 എം പി റിയര്‍, 5 എം പി ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 6 ഒഎസ്, 1.3 ജി എച്ച് സെഡ് ക്വാര്‍കോം പ്രോസസര്‍ എന്നിവയാണ് മറ്റ് ഘടകങ്ങള്‍. ഇന്ത്യ അതിവേഗം 4 ജിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് സൈ്വപ് സ്ഥാപകനും സി ഇ ഒയുമായ ശ്രീപാല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യന്‍ ഉപഭോക്താവിനെ മനസ്സില്‍ കണ്ടാണ് ഫീച്ചറുകളാല്‍ സമ്പന്നമായ എലൈറ്റ് 4 ജി ഫോണിന്റെ അവതരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest