ശിവസേനയുടെ ഒന്നാമത്തെ ശത്രു ബിജെപിയാണെന്ന് ശിവസേന

Posted on: August 20, 2017 10:39 am | Last updated: August 20, 2017 at 7:17 pm
SHARE

മുംബൈ: ശിവസേനയുടെ ഒന്നാമത്തെ ശത്രു ബിജെപിയാണെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. നിലവില്‍ എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണു ശിവസേന. പാര്‍ട്ടി മഹാരാഷ്ട്രാ നിര്‍വാഹകസമിതി യോഗത്തിലാണ് ഉദ്ധവ് ഇക്കാര്യം പറഞ്ഞത്.

ഉദ്ധവ് താക്കറയുടെ വാക്കുകള്‍ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും വേറിട്ടു മല്‍സരിക്കാനുള്ള സാധ്യതയിലേക്കെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുമിച്ചുനിന്നാലും മുന്നണിയിലെ രണ്ടാം സ്ഥാനം സേനയ്ക്കു നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ബിഹാറില്‍ ജെഡിയുവിനെ ഒപ്പം ചേര്‍ത്തിരിക്കുന്ന ബിജെപി തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയെ സഖ്യകക്ഷിയാക്കാനും കരുനീക്കുന്നു. 18 എംപിമാരാണ് ശിവസേനയ്ക്കുള്ളത്. എന്നാല്‍ അണ്ണാ ഡിഎംകെയ്ക്ക് 37 എംപിമാരുണ്ട്.