തിങ്കളാഴ്ച നട്ടുച്ചക്ക് അമേരിക്ക ഇരുട്ടിലാകും!

1776ല്‍ അമേരിക്ക രൂപീകരിക്കപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യത്തെ സമ്പൂര്‍ണ സൂര്യഗ്രഹണം
Posted on: August 19, 2017 8:33 pm | Last updated: August 19, 2017 at 8:33 pm
SHARE

ന്യൂയോര്‍ക്ക്: ആഗസ്റ്റ് 21ലെ സമ്പൂര്‍ണ സൂര്യഗ്രഹണം അമേരിക്കയെ ഇരുട്ടിലാഴ്ത്തും. നട്ടുച്ചക്ക് അമേരിക്കന്‍ നഗരങ്ങള്‍ പൂര്‍ണമായും ഇരുട്ടില്‍ മറയും. അമേരിക്കയിലെ പന്ത്രണ്ട് സ്‌റ്റേറ്റുകളില്‍ ഗ്രഹണം കാണാം. ഇന്ത്യയില്‍ ഈ ഗ്രഹണം ദൃശ്യമാകില്ല.

1776ല്‍ അമേരിക്ക രൂപീകരിക്കപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യത്തെ സമ്പൂര്‍ണ സൂര്യഗ്രഹണമാണ് തിങ്കളാഴ്ച നടക്കുക. അപൂര്‍വങ്ങളില്‍ അപൂര്‍വമായ അനുഭവമായിരിക്കും ഇതെന്ന് ശാസ്ത്രലോകം പറയുന്നു. ഗ്രഹണത്തിന്റെ ദൃശ്യങ്ങള്‍ തത്സമയം ലോകമെമ്പാടും എത്തിക്കാന്‍ നാസ ഒരുങ്ങിയിട്ടുണ്ട്. നാസയുടെ ഈ ലിങ്ക് വഴി ഗ്രഹണം തത്സമയം കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here