വിന്‍ഡോസിന്റെ പുതിയ അപ്‌ഡേറ്റില്‍ റാന്‍സംവെയര്‍ തടയാന്‍ മാര്‍ഗം

Posted on: August 19, 2017 8:21 pm | Last updated: August 19, 2017 at 8:21 pm
SHARE

ന്യൂഡല്‍ഹി: വിന്‍ഡോസ് പത്തിന്റെ പുതിയ അപ്‌ഡേറ്റായ ഫാള്‍ ക്രിയേറ്റേഴ്‌സ് അപ്‌ഡേറ്റില്‍ റാന്‍സംവെയര്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി മൈക്രോസോഫ്റ്റ് അധികൃതര്‍. സെപ്തംബറില്‍ പുതിയ അപ്‌ഡേറ്റ് ലഭ്യമാകുമെന്ന് മൈക്രോസോഫ്റ്റ് കേന്ദ്രങ്ങള്‍ ഡല്‍ഹിയില്‍ അറിയിച്ചു.

കണ്‍ട്രോള്‍ഡ് ഫോള്‍ഡര്‍ ആക്‌സസ് എന്ന സംവിധാനം പുതിയ അപ്‌ഡേറ്റില്‍ ഉണ്ടാകും. ഇതവഴി ആപ്പുകള്‍ ഫോള്‍ഡറുകള്‍ക്കും ഫയലുകള്‍ക്കും വരുത്തുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കും. ഫോള്‍ഡറിന് അധിക സുരക്ഷ നല്‍കുന്നതിനുള്ള സംവിധാനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ പിടിച്ചുലച്ച വാണാക്രൈ റാന്‍സംവയെര്‍ ആക്രമണത്തില്‍ പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കാന്‍ മൈക്രോസോഫ്റ്റ് നടപടി സ്വീകരിച്ചത്. വിന്‍ഡോസ് എക്‌സ്പിയിലെ ഒരു പഴുത് ഉപയോഗിച്ചാണ് വാണാ ക്രൈം ഹാകര്‍മാര്‍ പടര്‍ത്തിയത്.