Connect with us

Health

മാവില: വീട്ടുമുറ്റത്തെ ദിവ്യ ഔഷധം

Published

|

Last Updated

വീട്ടുമുറ്റത്തെ ഒരു ദിവ്യ ഔഷധമാണ് മാവില. നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ മാവിലക്ക് കഴിയുമെന്ന് വൈദ്യശാസ്ത്ര ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി ഔഷധഗുണങ്ങള്‍ അതില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി, ബി, എ എന്നിവയുടെ കലവറയാണ് മാവില. ശക്തമായ ഒരു ആന്റി ഓക്‌സിഡന്റ് കൂടിയാണിത്. മാവിലയുടെ ചില ഗുണങ്ങള്‍ പരിചയപ്പെടാം:

പ്രമേഹം നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ മാവിലക്ക് സാധിക്കും. മാവിലയില്‍ അടങ്ങിയ ടന്നിന്‍സ് എന്ന ആന്തോസൈയ്ഡാണ് ഇതിന് സഹായിക്കുന്നത്. മാവില രാത്രി വെള്ളത്തില്‍ ഇട്ടുവെച്ച ശേഷം രാവിലെ കുടിച്ചാല്‍ പ്രമേഹം കുറയും.

രക്തസമ്മര്‍ദം കുറക്കുന്നു

രക്തസമ്മര്‍ദം കുറയ്ക്കാന്‍ മാവില നല്ലതാണ്. മാവിലയില്‍ അടങ്ങിയ ഹൈപ്പോടെന്‍സിവ് ഘടകങ്ങള്‍ ഇതിന് സഹായിക്കും. ഞരമ്പുകള്‍ ശക്തിപ്പെടുത്താനും വെരിക്കോസ് വെയിന്‍ ഇല്ലാതാക്കാനും മാവില നല്ലത് തന്നെ.

ക്ഷീണവും ഉത്കണ്ഠയും അകറ്റുന്നു

ഉത്കണ്ഠ മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് മാവില പ്രതിവിധിയാണ്. കുളിക്കുന്ന വെള്ളത്തില്‍ കുറച്ച് നേരം മാവില ഇടുവെച്ചാല്‍ ശരീരത്തിന് ഓജസ്സും ഉണര്‍വും ലഭിക്കും.

മൂത്രക്കല്ലിന് പരിഹാരം

വൃക്കയിലും പിത്താശയത്തിലുമുള്ള കല്ല് നശിപ്പിക്കാന്‍ മാവില നല്ലതാണ്. മാവിലെ പൊടിച്ച് വെള്ളത്തിലിട്ട് വെച്ച് രാവിലെ കുടിക്കുന്നത് കല്ല് പൊടിച്ചുകളയാന്‍ സഹായിക്കും.

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്

ജലദോഷം, ബ്രോഞ്ചൈറ്റിസ്, ആസ്മ തുടങ്ങിയ ശ്വസന സംബന്ധിയായ അസുഖങ്ങള്‍ക്ക് മാവിലയും തേനും ചേര്‍ത്ത് തിളപ്പിച്ച വെള്ളം കഴിച്ചാല്‍ നല്ലതാണ്. ശബ്ദം അടച്ചാലും ഇതുതന്നെ പ്രതിവിധി.

രക്തത്തോടെയുള്ള വയറിളക്കം

വയറിളക്കത്തോടൊപ്പം രക്തവും പോകുന്നുവെങ്കില്‍ മാവില ഉണക്കിപൊടിച്ച് വെള്ളത്തില്‍ ഇട്ട് ദിവസവും രണ്ടോ മൂന്നോ തവണ കഴിച്ചാല്‍ മതി.

പൊള്ളലേറ്റാല്‍

തീപ്പൊള്ളിയ ഭാഗത്ത് മാവിലയുടെ ചാരം പുരട്ടിയാല്‍ പെട്ടെന്ന് ഫലം ലഭിക്കും.

 

 

Latest