വ്യാജ ചികിത്സാ രേഖ: സെന്‍കുമാറിനെതിരെ കേസെടുത്തു

Posted on: August 19, 2017 1:39 pm | Last updated: August 20, 2017 at 10:41 am

തിരുവനന്തപുരം: വ്യാജ ചികിത്സാ രേഖയുണ്ടാക്കിയെന്ന പരാതിയില്‍ മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്.

വ്യാജരേഖ നല്‍കി അവധിആനുകൂല്യം നേടിയെന്നും മുഴുവന്‍ ശമ്പളവും കൈപ്പറ്റിയെന്നുമുള്ള പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ക്കാണ് അന്വേഷണചുമതല.