Connect with us

Business

13,000 കോടിയുടെ ഓഹരികള്‍ ഇന്‍ഫോസിസിസ് തിരികെവാങ്ങും

Published

|

Last Updated

ന്യൂഡല്‍ഹി: സിഇഒയും എംഡിയുമായിരുന്ന വിശാല്‍ സിക്കയുടെ രാജിയെ തുടര്‍ന്നുണ്ടായ പ്രത്യാഘാതം മറികടക്കാന്‍ ഓഹരികള്‍ തിരികെ വാങ്ങാനൊരുങ്ങി ഇന്‍ഫോസിസ്. 1150 രൂപ നിരക്കില്‍ 13,000 കോടിയുടെ ഓഹരികള്‍ തിരികെ (ഷെയര്‍ ബൈബാക്ക്) വാങ്ങാനാണ് ഇന്‍ഫോസിസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തില്‍ തീരുമാനമായത്.

ഇതിനായി, കഴിഞ്ഞ തിങ്കളാഴ്ചത്തെ ക്ലോസിംഗ് നിരക്കിനൊപ്പം 17 ശതമാനം പ്രീമിയം നല്‍കാനും ധാരണയായിട്ടുണ്ട്. ഇന്‍ഫോസിസ് ഓഹരികളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് സിക്കയുടെ രാജിയെ തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 22,000 കോടിയിലേറെ രൂപയാണ്. 36 വര്‍ഷത്തിനിടെ ആദ്യമായാണ് ഓഹരികള്‍ തിരിച്ചുവാങ്ങാനുള്ള നടപടിയെപ്പറ്റി ഇന്‍ഫോസിസ് ആലോചിക്കുന്നത്.

Latest