അതിരപ്പിള്ളി പദ്ധതി അപ്രായോഗികമെന്ന് ആന്റണി; ചര്‍ച്ചകള്‍ അവസാനിപ്പിക്കണം

Posted on: August 19, 2017 10:25 am | Last updated: August 19, 2017 at 1:21 pm

ന്യൂഡല്‍ഹി: അതിരപ്പിള്ളി പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ഇക്കാര്യത്തില്‍ കേരളത്തില്‍ അഭിപ്രായ സമന്വയമുണ്ടാകില്ല. അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ ചര്‍ച്ചയാകാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഏത് സാഹചര്യത്തില്‍ ആണെന്ന് വ്യക്തമല്ല. ഇത്തരം പദ്ധതി കേരളത്തിന് അപ്രായോഗികമാണ്. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളും പദ്ധതിക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്നും ആന്റണി ആവശ്യപ്പെട്ടു. അന്വേഷണത്തിന് മുമ്പ് മുഖ്യമന്ത്രി തോമസ് ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ശരിയായില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.