Connect with us

Sports

ചെല്‍സിയും കോസ്റ്റയും ഒന്നിക്കില്ല !

Published

|

Last Updated

ലണ്ടന്‍: സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റ ചെല്‍സി കോച്ച് അന്റോണിയോ കോന്റെയും തമ്മിലുള്ള പോര് മുറുകുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് പോകുവാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് കോന്റെയും ചെല്‍സി മാനേജ്‌മെന്റും തടയിടുകയാണെന്ന് ബ്രസീലില്‍ കഴിയുന്ന കോസ്റ്റ ആരോപിച്ചു.
ചെല്‍സിയുമായി കരാറുള്ള കോന്റെ ബ്രസീലില്‍ തുടരുകയാണ്. സീസണില്‍ ചെല്‍സിക്കായി കളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കോന്റെയുടെ നിലപാട്. 2014 ജൂലൈയിലാണ് കോസ്റ്റ ഇംഗ്ലണ്ടിലെ നീലപ്പടയുടെ ഭാഗമാകുന്നത്. അന്ന് തനിക്ക് ഓഫര്‍ ചെയ്ത ശമ്പളം ചെല്‍സിയില്‍ ലഭിക്കുന്നില്ലെന്നാണ് കോന്റെയുടെ പ്രധാന പരാതി. തന്റെ മൂല്യത്തിന് അനുസരിച്ച കരാറല്ല ചെല്‍സിയിലുള്ളതെന്ന കോസ്റ്റയുടെ വാദത്തെ ചിരിച്ചു കൊണ്ട് തള്ളിക്കളയുകയാണ് കോന്റെ ചെയ്തത്.

അത്‌ലറ്റിക്കോ മാഡ്രിഡ് കോസ്റ്റക്കായി രംഗത്തുണ്ടെങ്കിലും ചെല്‍സി വലിയ തുകയാണ് ചോദിക്കുന്നത്. ഇത് തന്റെ കരിയറിനെ നശിപ്പിക്കാനുള്ള ശ്രമമാണെന്ന് കോസ്റ്റ ചൂണ്ടിക്കാട്ടുന്നു. ചെല്‍സി ചോദിക്കുന്ന തുക അത്‌ലറ്റിക്കോ മാഡ്രിഡിന് താങ്ങാവുന്നതല്ല. കുറ്റവാളി മനോഭാവത്തോടെയാണ് ചെല്‍സി മാനേജ്‌മെന്റ് പ്രവര്‍ത്തിക്കുന്നതെന്നും സ്പാനിഷ് താരം ആരോപിച്ചു.കഴിഞ്ഞ സീസണില്‍ 35 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ നിന്നായി ഇരുപത് ഗോളുകളാണ് കോസ്റ്റ നേടിയത്. ചെല്‍സിയെ കിരീടവിജയത്തിലേക്ക് കുതിപ്പിച്ചതില്‍ കോസ്റ്റക്ക് പങ്കുണ്ട്. എന്നാല്‍, ലെസ്റ്റര്‍ സിറ്റിക്കെതിരായ എവേ മാച്ചിനിടെ ഫിറ്റ്‌നെസ് പരിശീലകനുമായി കോസ്റ്റ കൊമ്പുകോര്‍ത്തത് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചു. കോച്ച് അന്റോണിയോ കോന്റെ സ്പാനിഷ് സ്‌ട്രൈക്കറുമായി ഇടയുന്നത് ഈ സംഭവത്തോടെയാണ്.

Latest