Connect with us

Sports

യൂറോപ ലീഗ്: ആറടിച്ച് എ സി മിലാന്‍

Published

|

Last Updated

മിലാന്‍: യൂറോപ ലീഗ് ഗ്രൂപ്പ് റൗണ്ട് യോഗ്യതാ പ്ലേ ഓഫ് മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ സി മിലാന് വന്‍ ജയം. ആദ്യ പാദത്തില്‍ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് മാസിഡോണിയന്‍ ടീം കെന്‍ഡിയയെ തകര്‍ത്തു വിട്ടാണ് മിലാന്‍ സമീപകാലത്തെ ഏറ്റവും മികച്ച മാര്‍ജിനില്‍ ജയിച്ചത്.
ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്നു മിലാന്‍. ആന്ദ്രെ സില്‍വ രണ്ട് ഗോളുകള്‍ തുടക്കത്തിലേ നേടിയത് നിര്‍ണായകമായി. ജുലൈയില്‍ എഫ് സി പോര്‍ട്ടോയില്‍ നിന്നാണ് സില്‍വ മിലാന്റെ പാളയത്തിലെത്തുന്നത്.

സണ്ടര്‍ലാന്‍ഡില്‍ നിന്ന് ലോണിലെത്തിയ ഫാബിയോ ബോറിനിയും മിലാന്‍ ജഴ്‌സിയില്‍ ആദ്യ ഗോള്‍ നേടി. ലൂക ആന്‍സെലോട്ടിയും റിക്കാര്‍ഡോ മൊണ്ടൊലിവയുമാണ് മറ്റ് സ്‌കോറര്‍മാര്‍.
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ മിലാന്‍ ഹോംഗ്രൗണ്ടില്‍ നേടുന്ന രണ്ടാമത്തെ വലിയ വിജയമാണിത്. 1962-63 കാലയളവില്‍ മിലാന്‍ 8-0ന് യൂണിയന്‍ ലക്‌സംബര്‍ഗിനെ തകര്‍ത്താണ് വലിയ വിജയം. ഇംഗ്ലീഷ് ക്ലബ്ബ് എവര്‍ട്ടനും ക്വാളിഫൈയിംഗ് പ്ലേ ഓഫിന്റെ ആദ്യ പാദം ജയിച്ചു. ക്രൊയേഷ്യന്‍ ടോപ് ഡിവിഷനിലെ മൂന്നാം സ്ഥാനക്കാരായ ഹാദുക് സ്പല്‍റ്റിനെയാണ് എവര്‍ട്ടന്‍ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു എവര്‍ട്ടന്റെ ജയം. കീനും ഗ്യുയെയും ഗോളുകള്‍ നേടി.

---- facebook comment plugin here -----

Latest