Connect with us

Alappuzha

കായംകുളത്ത് പത്ത് കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി

Published

|

Last Updated

ആലപ്പുഴ: കായംകുളത്തു നിന്ന് പത്ത് കോടിയുടെ അസാധു നോട്ടുകള്‍ പോലീസ് പിടികൂടി. പുലര്‍ച്ചെ വാഹന പരിശോധനക്കിടെയാണ് നോട്ടുകള്‍ പിടിച്ചത്. സംഭവത്തില്‍ പാലക്കാട് സ്വദേശികളായ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്.

മൂന്ന് കാറുകളിലാണ് സംഘംവന്നത്. ഇതില്‍ രണ്ടുകാറുകള്‍ മാത്രമാണ് പിടികൂടാനായത്. ഒരു കാര്‍ നിര്‍ത്താതെ പോയി. പണം ശേഖരിച്ചത് കോയമ്പത്തൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണെന്ന് പിടിയിലായവര്‍ പറയുന്നു.