നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പരിഗണനയിലില്ല

Posted on: August 19, 2017 12:26 am | Last updated: August 19, 2017 at 12:26 am

തിരുവനന്തപുരം: 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്ന കാര്യ സര്‍ക്കാര്‍ പരിഗണനയിലില്ലെന്നു മന്ത്രി ഇ ചന്ദ്രശേഖരന്‍ അന്‍വര്‍ സാദത്തിനെ അറിയിച്ചു.
വ്യവസായ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നെല്‍വയല്‍ നികത്തുന്നത് അനുവദിക്കുന്നതിനായി നിയമം ഭേദഗതി ചെയ്യണമെന്നു നിര്‍ദേശം അഡ്വക്കേറ്റ് ജനറലിനു നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

വിസ്തീര്‍ണം, ജനസംഖ്യ, പിന്നാക്കാവസ്ഥ, വികസനസാധ്യത, യാത്രസൗകര്യം എന്നിവ പരിഗണിച്ച് പുതിയ താലൂക്കുകള്‍ ആരംഭിക്കുന്നതിനു ആലോചിക്കുന്നുണ്ടെന്നു സുരേഷ് കുറുപ്പിനെ അറിയിച്ചു.