Connect with us

National

പളനിസാമി പക്ഷവും പനീര്‍സെല്‍വ പക്ഷവും ലയിക്കാനൊരുങ്ങുന്നു

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പക്ഷവും മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വ പക്ഷവും തമ്മിലുള്ള ലയന പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിച്ച് ജയലളിതയുടെ സ്മാരകത്തില്‍ അപ്രതീക്ഷിത ഒരുക്കങ്ങള്‍. ചെന്നൈ മറീന ബീച്ചിലുള്ള സ്മാരകം പൂക്കള്‍ കൊണ്ട് അലങ്കരിക്കുകയും അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഇങ്ങോട്ട് തിരിക്കുകയും ചെയ്തു. പളനിസാമിയും എംഎല്‍എമാരും ജയയുടെ സ്മാരകത്തിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ വച്ച് ഇരുനേതാക്കളും സംയുക്തമായി ലയന പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. പളനിസ്വാമി മന്ത്രിസഭയില്‍ പനീര്‍സെല്‍വം ഉപമുഖ്യമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ, എടപ്പാടി പളിനിസാമി വിഭാഗത്തിലെ പ്രമുഖര്‍ പനീര്‍സെല്‍വവുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ എസ്.പി. വേലുമണി, പി. തങ്കമണി എന്നിവരാണു ചെന്നൈയില്‍ വച്ച് ചര്‍ച്ച നടത്തിയത്. ഇതിനു പിന്നാലെ, പളനിസ്വാമി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പഴനിസ്വാമി വിഭാഗവും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ജയലളിതയുടെ മരണത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലയനകാര്യങ്ങള്‍ വേഗത്തിലാകുമെന്നാണ് സൂചന.
അതേസമയം, ശശികലയുടെ ജന്മദിനമായ ഇന്ന് ടി.ടി.വി. ദിനകരന്‍ അവരെ പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ചു

Latest